ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ബന്ധപ്പെട്ട നിഖാബ് വിവാദം പുതിയ രാഷ്ട്രീയ ചർച്ചകളിലേക്ക്. നിതീഷ് കുമാറിന്റെ പ്രവർത്തിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയതോടെ നിതീഷിനെ പിന്തുണച്ച് ബിജെപി നേതാക്കളും നിലപാടെടുത്തു. ......
ന്യൂഡൽഹി: കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിൽ ട്രെയിനി ഡോക്ടർ ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ് (Suo Motu Case) തുടർനടപടികൾക്കായി കൊൽക്കത്ത ഹൈക്കോടതിയിലേക്ക് മാറ്റി. സുപ്രീം കോടതിയുടെ മുൻ ഉത്തരവുകൾ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള ചുമതല ഇനി ഹൈക്കോടതിക്കായിരിക്കും.ഡോക്ടർമാരുടെ സുരക്ഷയും ജോലി സാഹചര്യങ്ങളും മെച്ചപ്പെടുത്താൻ സുപ്രീം കോടതി നിർദ്ദേശിച്ച കാര്യങ്ങളുടെ മേൽനോട്ടം ഇനി കൊൽക്കത്ത ഹൈക്കോടതി വഹിക്കും.
ദേശീയ കർമ്മസേന: സർജൻ വൈസ് അഡ്മിറൽ ആരതി സരിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പത്തംഗ ദേശീയ കർമ്മസേനയുടെ (NTF) ശുപാർശകൾ നടപ്പിലാക്കുന്നതും ഹൈക്കോടതി നിരീക്ഷിക്കും.
കേസിലെ മുഖ്യപ്രതി സഞ്ജയ് റോയിക്ക് കൊൽക്കത്തയിലെ സെഷൻസ് കോടതി ഈ ജനുവരിയിൽ ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. ......
ന്യൂഡൽഹി: ഡൽഹിയിലെ വർദ്ധിച്ചുവരുന്ന വായുമലിനീകരണം കണക്കിലെടുത്ത്, പഴക്കമേറിയ വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ സുപ്രീം കോടതി അനുമതി നൽകി. പത്തു വർഷം പിന്നിട്ട ഡീസൽ വാഹനങ്ങളും 15 വർഷം കഴിഞ്ഞ പെട്രോൾ വാഹനങ്ങളും ബിഎസ്-IV (BS-IV) നിലവാരത്തിന് താഴെയുള്ളവയാണെങ്കിൽ അവ പിടിച്ചെടുക്കുന്നതടക്കമുള്ള നടപടികൾ അധികൃതർക്ക് സ്വീകരിക്കാം.
നേരത്തെ എല്ലാ പഴയ വാഹനങ്ങൾക്കും നൽകിയിരുന്ന സംരക്ഷണം ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഭേദഗതി ചെയ്തു. ......
മുറിവേറ്റ സിംഹമാണ് മുൻ തെലങ്കാന മുഖ്യമന്ത്രി കെ സി ആർ എന്ന കെ സി ചന്ദ്രശേഖര റാവു. നിരന്തര പ്രക്ഷോഭത്തിലൂടെ ആന്ധ്രാപ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാനം യാഥാർഥ്യമാക്കിയത് ഇദ്ദേഹമാണ്. ......
മുംബൈ: ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിവസം തന്നെ ഇന്ത്യക്ക് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നെന്ന പ്രസ്താവനയിൽ താൻ ഉറച്ചുനിൽക്കുന്നെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ. ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിവസം ഇന്ത്യയുടെ സൈനിക വിമാനങ്ങൾ പാകിസ്ഥാൻ വെടിവെച്ചിട്ടെന്നും ഇന്ത്യൻ വ്യോമസേന പൂർണമായും സ്തംഭിച്ചുപോയെന്നുമായിരുന്നു പൃഥ്വിരാജ് ചവാന്റെ പ്രസ്താവന. ......
ഭർത്താവിന്റെ അന്വേഷണത്തിൽ യുവതിയുടെ അവിഹിതബന്ധം പുറത്തുവന്നു. പഞ്ചാബിലെ അമൃത്സറിലാണ് സംഭവം.......
കർഷകരുടെ ആത്മഹത്യ കർണാടകത്തിൽ വലിയൊരു സമസ്യയായി തുടരുകയാണ്. ബംഗളുരു പോലുള്ള പ്രധാന നഗരങ്ങൾ മാറ്റിനിർത്തിയാൽ കാർഷിക മേഖലയ്ക്ക് സംസ്ഥാനത്ത് വളരെയേറെ പ്രാധാന്യമുണ്ട്. ......
കൊല്‍ക്കത്ത: വാസ്തു വിദ്യയില്‍ അതുല്യമായ 3 ഡി അപ്സൈഡ് ഡൗണ്‍ ഡ്രോയിംഗ് പ്രകടനങ്ങളിലൂടെ അന്താരാഷ്ട്ര പ്രശസ്തിയാര്‍ജിച്ച കൊച്ചി സ്വദേശിയായ പി. ആര്. ......
ദുബാർ: പത്താംക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി രണ്ടാഴ്ച്ചയോളം ബലാത്സംഗത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിലാണ് സംഭവം. ......
ന്യൂഡൽഹി: നീതിനിർവഹണത്തിലെ കാര്യക്ഷമത, സാമൂഹിക പരിഷ്കരണം, ഭരണഘടനാപരമായ അവകാശങ്ങൾ എന്നിവയിൽ ശക്തമായ നിലപാടുകളുമായി സുപ്രീം കോടതി. സർക്കാർ അപ്പീലുകളിലെ അമിതമായ കാലതാമസം അംഗീകരിക്കാനാവില്ലെന്നും 'ലിമിറ്റേഷൻ ആക്ട്' സർക്കാരിനും ബാധകമാണെന്നും കോടതി കർശനമായി വ്യക്തമാക്കി. ......